കൊച്ചി: ആയിരം, അഞ്ഞൂറു രൂപ രൂപ നോട്ടുകള്‍ മരവിപ്പിച്ചതോടെ നൂറു രൂപ നോട്ടുകളുടെ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേരള ഗ്രാമീണ്‍ ബാങ്ക്.
ക്ഷാമം പരിഹരിക്കാന്‍ മുന്‍പ് ഉക്ഷിക്കപ്പെട്ട നൂറു രൂപ നോട്ടുകള്‍ കൂടി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
ഇതിനായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ അറുനൂറോളം ശഖകളിലും കാനറ ബാങ്കുകളിലും മാറ്റി വച്ച നൂറു രൂപ നോട്ടുകള്‍ കൂടി പുറത്തെടുക്കാനാണ് പുറത്തെടുക്കും.
കീറിയും മഷി പകര്‍ന്നും സെല്ലോ ടേപ്പ് ഒട്ടിച്ചുമെല്ലാം ഉപയോഗിക്കാതെ മാറ്റി വച്ച ലക്ഷങ്ങള്‍ ബാങ്കുകളുടെ കൈവശമുണ്ട്. അടിയന്തിര ഘട്ടമായതു കൊണ്ട് ഒരു വിധം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നൂറു രൂപ നോട്ടുകളെല്ലാം വിതരണം ചെയ്യാനാണ് മാനേജ്‌മെന്റ് നിര്‍ദേശം.