ജുബ: ദക്ഷിണ സുഡാനിലെ യാമ്പിയോയില്‍ സര്‍ക്കാര്‍ സൈന്യവും സര്‍ക്കാര്‍ വിരുദ്ധ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
സര്‍ക്കാര്‍ വിരുദ്ധ സേന ജനങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു എന്നും ഇതിനെ പ്രതിരോധിക്കാനായി സൈന്യം ഇറങ്ങേണ്ടിവരുകയായിരുന്നു എന്നും ഗുംബ്‌ഡെ സംസ്ഥാന വാര്‍ത്താവിതരണ മന്ത്രി ജോസഫ് നതാലി സബുന്‍ പറഞ്ഞു.
രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.
ഹായി കുബയിലേക്കെത്തിയ സര്‍ക്കാര്‍ വിരുദ്ധസേന ആക്രമണം അഴിച്ചു വിടുകയായിരുന്നു. പൊലീസും സര്‍ക്കാര്‍ സൈന്യവും ഇവരെ തുരത്തി പ്രദേശത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.