മോസ്‌കോ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ അംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് റഷ്യ .
റഷ്യയുടെ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റെബ്‌കോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപിന്റെ പ്രചാരണ സംഘത്തിലെ അംഗങ്ങളില്‍ പലരെയും അറിയാമായിരുന്നു. അവരുമായി റഷ്യന്‍ വക്താക്കള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നു റെബ്‌കോവ് പറഞ്ഞു.
എന്നാല്‍, ട്രംപിന്റെ പ്രചാരണ വക്താവ് ഹോപ് ഹിക്‌സ് റഷ്യയുടെ അവകാശവാദം തള്ളി. റഷ്യന്‍ സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്ന് അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ റഷ്യയുമായുള്ള സഹകരണ വര്‍ധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ജയത്തെ ആദ്യം സ്വാഗതം ചെയ്തത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനായിരുന്നു.