baba ramdev suport modi in currency issue

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് വിവാദ യോഗാഗുരു ബാബാ രാംദേവ്. അതിര്‍ത്തികളില്‍ സൈനികര്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്നുണ്ടെന്നും പണം പിന്‍വലിക്കാനെത്തുന്നവര്‍ ആ ക്ഷമയെങ്കിലും കാണിക്കണമെന്നുമാണ് രാദേവിന്റെ വാദം.

ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മോദിയെ ആരും കുറ്റപ്പെടുത്തരുത്. യുദ്ധസമയത്ത്, 7,8 ദിവസത്തേക്ക് സൈനികര്‍ ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്ന സാഹചര്യമുണ്ട്. നമ്മുടെ രാജ്യത്തിനുവേണ്ടി അത്രയെങ്കിലും ചെയ്തുകൂടെ…? രാംദേവ് ചോദിക്കുന്നു.

എടിഎമ്മുകള്‍ വഴി പുതിയ 2000 രൂപാ നോട്ടുകള്‍ എത്തിക്കാന്‍ ഇനിയും മൂന്നാഴ്ച വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. രണ്ടായിരം രൂപയുടെ വലിപ്പത്തില്‍ വ്യത്യാസമുള്ളതിനാല്‍ എടിഎമ്മുകള്‍ പുനക്രമീകരിക്കേണ്ടതുണ്ട്.

ഡിസംബര്‍ അവസാനം വരെ സമയമുള്ളതിനാല്‍ ജനം തിരക്കു കൂട്ടേണ്ടതില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ഉപദേശിച്ചിരുന്നു.

Top