കൊച്ചി: പെരിയാറില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചിയിലും വിശാല കൊച്ചിയിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു. ജല അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിവച്ചു.
കൊച്ചിയിലും വിശാല കൊച്ചിയിലും കുടിവെള്ളം മുടങ്ങും. രാവിലെയുണ്ടായ കനത്ത വേലിയേറ്റമാണ് ഉപ്പുവെള്ളം കയറാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
വെള്ളത്തിലെ ലവണാംശം അനുവദനീയമായതിലും കൂടുതലെന്ന് കണ്ടെത്തിയതോടെയാണ് ആലുവയിലെ പമ്പിംഗ് നിര്‍ത്തിയത്. വൈകിട്ടോടെ പമ്പിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.