ബ്രമന്‍(ജര്‍മനി): ബലൂചിസ്ഥാന്‍ രക്തസാക്ഷി അനുസ്മരണദിനത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ബലൂചിസ്ഥാന്‍ പ്രവാസികള്‍.
സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജന്മനാട്ടില്‍ നിന്നു നാടുകടത്തപ്പെട്ട ബലൂച് സ്വദേശികളാണ് വിവിധ രാജ്യങ്ങളില്‍ രക്തസാക്ഷി അനുസ്മരണദിനം സംഘടിപ്പിച്ചത്.
പാക് സൈന്യം ഭീകരവാദികളാണെന്നും ബലൂചിസ്ഥാനിലെ ഭീകരര്‍ക്കു പണം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
കൂടാതെ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയാണ് നിരപരാധികളും നിരായുധരുമായ ബലൂച് സ്വാതന്ത്ര്യസ്‌നേഹികളെ പാക് സൈന്യം കൊന്നെടുക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു
പാക് സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിനു രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജര്‍മനിയിലെ ബ്രമന്‍, പാകിസ്താനിലെ ക്വറ്റ, സ്വീഡനിലെ സ്റ്റോക്‌ഹോം, ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരങ്ങളില്‍ ബലൂച് സ്വദേശികള്‍ പ്രകടനം നടത്തി.