മുംബൈ: എസ്.ബി.ഐ എ.ടി.എമ്മുകളില്‍ 50, 20 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.
നവംബര്‍ അവസാനത്തോടെ കറന്‍സി പ്രശ്‌നത്തിന് പരിഹാരമാകും. അതിനു ശേഷവും പ്രതിസന്ധി തുടരുകയാണെങ്കില്‍ 100 രൂപ നോട്ട് കൂടാതെ 50, 20 രൂപ നോട്ടുകളും എ.ടി.എമ്മുകളിലൂടെ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.
നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ തിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നും അവര്‍ അറിയിച്ചു