debate in parliament on currency issue

ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ രാജ്യസഭ രണ്ടു തവണ നിര്‍ത്തിവെച്ചു.

പ്രശ്‌നത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉച്ചയ്ക്ക് ശേഷം മറുപടി പറയും. നോട്ട് രാഷ്ട്രീയം ലോക്‌സഭയിലും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടക്കം പ്രതിപക്ഷപാര്‍ട്ടികള്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന സീതാറാം യച്ചൂരിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു

Top