india vs england 2nd test in visakhapattanam

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലേക്ക്‌. 22 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഇന്ത്യയെ ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലി ചേര്‍ന്ന് കര കയറ്റുകയായിരുന്നു. ഇന്ത്യ 56.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്.

176 പന്തില്‍ 97 റണ്‍സുമായി പൂജാരയും 135 പന്തില്‍ 91 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. മൂന്നാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 51.2 ഓവറില്‍ 188 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

20 റണ്‍സെടുത്ത മുരളി വിജയിയെ ആന്‍ഡേഴ്‌സണ്‍ സ്റ്റോക്ക്‌സിന്റെ കൈയിലെത്തിച്ചപ്പോള്‍ റണ്‍സെടുക്കും മുമ്പെ ലോകേഷ് രാഹുലിനെ ബ്രോഡ് പുറത്താക്കി.

Top