വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികളുടെ പിന്‍ബലമുണ്ടായിട്ടും ഇന്ത്യ പതറുന്നു.
നാലിന് 317 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴിന് 415 റണ്‍സ് നേടിട്ടുണ്ട്
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പുറത്തായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം. 267 പന്ത് നേരിട്ട കോഹ്ലി 167 റണ്‍സെടുത്ത് മൊയ്ന്‍ അലിയുടെ പന്തില്‍ സ്‌റ്റോക്ക്‌സിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
രണ്ടാം ദിനം നഷ്ടപ്പെട്ട ആദ്യ വിക്കറ്റും ഇതു തന്നെ. ക്യാപ്റ്റന്‍ മടങ്ങിയതോടെ അടിതെറ്റിയ നിലയിലായി ഇന്ത്യ.
മൂന്ന് റണ്ണെടുത്ത വൃദ്ധിമാന്‍ സാഹയെയും റണ്ണൊന്നുമെടുക്കാത്ത രവീന്ദ്ര ജഡേജയെയും ഒരൊറ്റ ഓവര്‍ മടക്കിയ മൊയ്ന്‍ അലിയാണ് ഇന്ത്യയ്ക്കു മൂക്കുകയറിട്ടത്.
ഇരുവരെയും വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു അലി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 47 റണ്‍സെടുത്ത അശ്വിനും 26 റണ്‍സെടുത്ത ജയന്ത് യാദവുമായിരുന്നു ക്രീസില്‍.
എട്ടാം വിക്കറ്റില്‍ ഇതുവരെയായി 142.2 ഓവറില്‍ 52 റണ്‍സ് നേടിയിട്ടുണ്ട് ഇരുവരും ചേര്‍ന്ന്.