തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ സംഭവത്തെ രാഷ്ടീയ ആയുധമാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി മേഴ്‌സിക്കുട്ടി അമ്മ.
മാക്‌സണ്‍ കേസിലെ പ്രതിയായിരുന്നില്ല അതു കൊണ്ടാണ് പേഴ്‌സണല്‍ സ്റ്റാഫാക്കിയത്. കുറ്റക്കാരനെന്ന് കണ്ടാല്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
2010 ഏപ്രില്‍ 10ന് രാത്രി 9 നായിരുന്നു ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ.എന്‍.ടി.യു.സി. ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രന്‍ കൊല്ലപ്പെട്ടത്.