ധന്‍ബാദ്: കേരളത്തിലേക്കുള്ള ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി. ബൊക്കാറോ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 87 ആണ്‍കുട്ടികളെയും, റാഞ്ചി റെയില്‍വേ സ്റ്റേഷനില്‍ 21 കുട്ടികളെയുമാണ് പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നു രക്ഷപ്പെടുത്തിയത്.
ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെലങ്കാനയിലെ ഒരു മദ്രസയിലേക്കാണു കുട്ടികളെ കൊണ്ടുപോകുന്നതെന്ന് ഇവര്‍ പറഞ്ഞു.
കുട്ടികളില്‍ ഭൂരിപക്ഷവും ജമാത്ര നാരായണ്‍പുരില്‍ നിന്നുള്ളവരാണ്. ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതിക്കു കൈമാറി.
കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള ട്രെയിനില്‍നിന്ന് 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നൂറിനടുത്ത് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്.