മലപ്പുറം:മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മധുരയില്‍ പിടിയിലായ അല്‍ഖായിദ തീവ്രവാദി സംഘമാണെന്ന് സ്ഥിരീകരിച്ചു.
മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദിസംഘം പിടിയിലായത്.
മലപ്പുറത്തും ചിറ്റൂരും മൈസുരുവിലുമെല്ലാം സ്‌ഫോടനം നടത്തിയവരുടെ ഫോണ്‍ വിളികളാണ് പിടികൂടാന്‍ സഹായിച്ചത്. ചില ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തമിഴ്‌നാട്ടിലെ മധുര വരെയെത്തിയത്.
ആദ്യം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സംഘം ഉപേക്ഷിക്കാറുണ്ടെങ്കിലും അന്വേഷണത്തിലെ വൈദഗ്ധ്യം പ്രതികളെ കുടുക്കി.
കേരള, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കാനായത്.
മലപ്പുറത്ത് സ്‌ഫോടനം നടത്തിയ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് എല്ലാ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചതെന്നും വ്യക്തമായിരുന്നു.
മലപ്പുറത്ത് നിന്നുളള പ്രത്യേക പൊലീസ് സംഘം പത്ത് ദിവസത്തിലധികം തമിഴ്‌നാട്ടില്‍ താമസിച്ച് നടത്തിയ അന്വേഷണവും ഫലം കണ്ടു. മലപ്പുറത്തും കൊല്ലത്തും സ്‌ഫോടനം നടത്തിയയാളേയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്യാന്‍ മലപ്പുറത്ത് നിന്ന് പ്രത്യേകപൊലീസ് സംഘം പുറപ്പെടുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തെളിവെടുപ്പിന് മലപ്പുറവും കൊല്ലവും അടങ്ങുന്ന സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ എത്തിക്കും