മുംബൈ: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പരിശോധിക്കുമെന്ന് ട്രായ്.
തങ്ങള്‍ക്ക് മുന്നിലെത്തുന്ന എല്ലാ താരിഫുകളും പരിശോധനക്ക് വിധേയമാക്കാറുണ്ടെന്നും ജിയോയുടെ പുതിയ പദ്ധതി സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ഉചിതമായ സമയത്ത് പ്രകടമാക്കുമെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര് എസ് ശര്‍മ്മ പറഞ്ഞു.
ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന പ്രാരംഭ പദ്ധതിയാണ് ജിയോ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രായുടെ ഇടപെടല്‍ മൂലമാണ് ഇത് ഡിസംബര്‍ മൂന്നായി ചുരുക്കിയിരുന്നു.
പ്രമോഷന്‍ പദ്ധതികള്‍ക്കുള്ള പരമാവധി കാലയളവ് 90 ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രായുടെ നടപടി. ഇതോടെയാണ് പഴയ പദ്ധതി തന്നെ പുതിയ പേരിലാക്കി റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.