Aleppo, 31,000 persons were evacuated

അലെപ്പോ: സിറിയിലെ അലെപ്പോയില്‍ നിന്ന് 31,000ലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറു ദിവസത്തിനുള്ളിലാണ് ഇത്രയും പേരെ മാറ്റി പാര്‍പ്പിച്ചതെന്നാണ് വിവരങ്ങള്‍.

ഐക്യരാഷ്ര്ട സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തിലേറെ പേര്‍ കുട്ടികളാണ്.

നവംബര്‍ 24ാം തീയതി മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ മാത്രം അലെപ്പോയില്‍ നിന്ന് ആകെ മാറ്റിപാര്‍പ്പിച്ചവരുടെ എണ്ണമാണ് 31,000.

സിറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ജിബ്രീനിലേക്കും ഷെയ്ക് മക്‌സൂദിലേക്കുമാണ് കൂടുതല്‍ പേരെയും മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

സൈന്യവും വിമതരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചത്.നിരവധി വ്യോമാക്രമണങ്ങളാണ് അലെപ്പോയില്‍ ദിവസവും നടക്കുന്നത്.

മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കുമെന്ന് ഐക്യരാഷ്ട്രസഭ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Top