തിരുവനന്തപുരം: പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പത്താം ക്ലാസ് ഐടി പരീക്ഷ വേണമോ വേണ്ടയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ എങ്ങനെ വിലയിരുത്തണമെന്ന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനവും ഉന്നതതലത്തില്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.