ന്യൂഡൽഹി: പത്തുവയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തതായി കേസ്. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കേസിലെ ഏഴു പ്രതികള്‍ക്കും പ്രായം പതിനഞ്ചു വയസ്സിൽ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ പ്രതിയ്ക്കും 18 വയസ്സ് മാത്രമാണ് പ്രായം.
ഹരിയാനയിലെ റേവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പീഡനം നടത്തിയ പ്രതികള്‍ സംഭവം മൊബൈലിൽ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികളിൽ ചിലര്‍ ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം ഇരയായ കുട്ടിയുടെ അച്ഛൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകി