ജയ്പൂര്‍: രാജസ്ഥാനില്‍ ഭിന്നശേഷിക്കാരായ 11 പേര്‍ മലിനജലം കുടിച്ച് മരിച്ചു. ഇവരില്‍ ഏഴുപേര്‍ കുട്ടികളാണ്.
മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഭിന്നശേഷി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തിലാണ് ദുരന്തമുണ്ടായത്.
ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു