തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ചികിത്സയിലായിരുന്ന 11 കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതില്‍ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇവിടെ ഐസിയുവില്‍ മാത്രം 700 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ജനറല്‍ വാര്‍ഡുകളില്‍ 300 രോഗികളും ചികിത്സയിലുണ്ട്.
ദുരന്തത്തില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.