ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ വീണ്ടും 11 പേര്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.
കര്‍ണാടകയിലും ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു.