ബാഗ്ദാദ്: ഇറാനില്‍ തുര്‍ക്കി സ്വകാര്യ വിമാനം തകര്‍ന്ന് വീണ് 11 മരണം. യു.എ.ഇ നഗരമായ ഷാര്‍ജയില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് പോയ വിമാനം ഇറാന് നഗരമായ ഷഹര്‍-ഇ കോര്ഡക്ക് സമീപം തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാനഡയില്‍ നിര്‍മിച്ച് ബോംബാര്‍ഡിയര്‍ വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ എട്ട് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.