ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ പാതയോരത്ത് 11 കിലോമീറ്റര്‍ നീളമുള്ള സാരി.
മോദി വന്നിറങ്ങുന്ന വിമനത്താവളം മുതല്‍ മോദി തങ്ങുന്ന സര്‍ക്യൂട്ട് ഹൗസ് വരെ നീളമുള്ള സാരിയാണ് പാതയോരം അലങ്കരിച്ചിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചിത്രീകരിക്കൊണ്ടുള്ളതാണ് സാരി.
സൂറത്തില്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടുകൂടി മോദിയുടെ സന്ദര്‍ശനം ആരംഭിക്കും. 400 കോടി ചെലവഴിച്ച് നിര്‍മിച്ച കിരണ്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തിങ്കളാഴ്ച മോദി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി മറ്റു പരിപാടികളിലും പങ്കെടുക്കും.