ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് 11 രോഗികള്‍ ശ്വാസംമുട്ടി മരിച്ചു.
ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ഓക്‌സിജന്‍ വിതരണ സംവിധാനത്തില്‍ തകരാറുണ്ടായത്. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്.
തകരാര്‍ സംഭവിച്ചതിന്റെ കാരണം ദുരൂഹമാണ്. തകരാര്‍ കണ്ടെത്താന്‍ ആശുപത്രി ജീവനക്കാര്‍ക്കു കഴിയാതിരുന്നതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
ഇത്തരം സംഭവങ്ങള്‍ ആശുപത്രികളില്‍ നടക്കാറുള്ളതാണെന്നു ചൂണ്ടിക്കാട്ടി വിഷയത്തെ ലഘൂകരിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.