സൂറത്തില്‍ 86 മുറിവുകളുമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ 11 വയസ്സുകാരിയുടെ മൃതദേഹം

സൂറത്ത്‌ : ഗുജറാത്തിലെ സൂറത്തില്‍ 86 മുറിവുകളുമായി പീഡനത്തിനിരയായി കണ്ടെത്തിയ പതിനൊന്നുകാരിയുടെ മൃതദേഹത്തിന് ഉടമസ്ഥരില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇതുവരെ ആരുടെതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഗുജറാത്ത് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ആറാംതിയതിയാണ് സൂറത്തിനു സമീപമുള്ള ബെസ്താനിലെ ക്രിക്കറ്റ് മൈതാനത്ത്‌നിന്ന് മൃതദേഹം ലഭിച്ചത്.

മരണത്തിന് മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ തിരിച്ചറിയുന്നതിനായി അടുത്തകാലത്ത് കാണാതായ ആളുകളുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് കൃത്യം നിര്‍വഹിച്ചശേഷം പെണ്‍കുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഇടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top