യു.പിയില്‍ പതിനൊന്നുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

dead

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ പതിനൊന്നുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ തല ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഭദോനിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വ്യാഴാഴ്ച 12.30 ഓടെയാണ് പെണ്‍കുട്ടി പ്രാഥമിക കൃത്യത്തിനായി പാടത്തേക്ക് പോയത്. തിരിച്ചുവരാന്‍ വൈകിയതോടെ വീട്ടുകാര്‍ അന്വേഷിച്ചുപോകുകയായിരുന്നു. പിന്നീട് വൈകിട്ട് മൂന്നു മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. കൊലപാതകം നടത്തിയത് പെണ്‍കുട്ടിയുടെ കുടുംബവുമായി കാലങ്ങളായി ശത്രുതയിലായിരുന്നവരാണ് എന്നാണ് പൊലീസ് പറയുന്നത്. ബലാത്സംഗത്തിനിരയായോ എന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ അക്കാര്യങ്ങളിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇഷ്ടികയുടെ കഷ്ണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പെണ്‍കുട്ടിയുടെ ബന്ധുക്കളുമായ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവർ അച്ഛനും മകനുമാണ്. മകന് പ്രായപൂർത്തിയായിട്ടില്ല. ഇവരിൽ അച്ഛനെ കോടതിയിൽ ഹാജരാക്കും. മകനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Top