110 Killed in Paravoor tragedy

കൊല്ലം: പരവൂരില്‍ നടന്നത് മത്സരവെടിക്കെല്ലെന്ന് പുറ്റിംഗല്‍ അമ്പലക്കമ്മിറ്റി ഭാരവാഹികള്‍ ക്രൈംബ്രാഞ്ച് അന്വേഷണകമ്മീഷന് മൊഴി നല്‍കി. മത്സരവെടിക്കെട്ടിന് പദ്ധതിയിട്ടിരുന്നു എന്നും അനുമതി ലഭിക്കാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും വെടിക്കെട്ട് അപകടക്കേസില്‍ കീഴടങ്ങിയ ഏഴുപേര്‍ അറിയിച്ചു. ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.

അതിനിടെ, അതീവ ഗുരുതരാവവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി സത്യന്‍(55) മരിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കി വന്ന സത്യന് ഹൃദയസ്തംഭനവും വന്നിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി.

നരഹത്യ കേസില്‍ ഏഴു പേരെയാണ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. മൊഴിയെടുത്ത ശേഷം വൈകിട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരെ കൂടാതെ ആറുപേര്‍ കസ്റ്റഡിയിലുണ്ട്. കേസില്‍ ഇരുപതോളം പേര്‍ പ്രതികളാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി. സേവ്യര്‍ അറിയിച്ചു.

അതിനിടെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി

Top