ഗുജറാത്തില്‍ 1100 ഫീറ്റ് നീളമുള്ള ദേശീയ പതാക പ്രദര്‍ശിപ്പിച്ചു

flag

സൂററ്റ് : രാജ്യമെമ്പാടും 72ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഇന്ന് 1100 ഫീറ്റ് നീളമുള്ള പതാക പ്രദര്‍ശിപ്പിച്ച് ഗുജറാത്ത്. ഗുജറാത്തിലെ സൂററ്റിലാണ് 1100 ഫീറ്റ് നീളവും, 9 ഫീറ്റ് വീതിയുമുള്ള ത്രിവര്‍ണപതാക പ്രദര്‍ശിപ്പിച്ചത്.

ദേശീയത എന്നത് ഏത് മതത്തിനേക്കാളും വലുതാണ് എന്ന സന്ദേശവുമായി ആണ് അഗ്രവാള്‍ വികാസ് ട്രസ്റ്റ് ഇത്തരമൊരു പതാക പ്രദര്‍ശിപ്പിച്ചത്. ഏകദേശം ആയിരത്തോളം പേര്‍ ചേര്‍ന്ന് പിടിച്ച പതാക 5 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു.

Surat_Aug15

5000 മീറ്റര്‍ നീളമുള്ള തുണി ഉപയോഗിച്ച് 12 ദിവസം കൊണ്ട് 200 പേര്‍ ചോര്‍ന്നാണ് ത്രിവര്‍ണ പതാക നിര്‍മിച്ചത്. ജര്‍മനിയില്‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത ചായങ്ങളാണ് പതാകയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

Top