വയനാട് : ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. വയനാട് മുത്തങ്ങ അതിര്‍ത്തിയിലെ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
പ്ലാസ്റ്റിക് വീപ്പകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഈ അടുത്ത കാലത്ത് മുത്തങ്ങ അതിര്‍ത്തിയില്‍ നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്.
തുടര്‍ നടപടികള്‍ക്കായി വാഹനവും സ്പിരിറ്റും സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി.