കേപ് ടൗണ്‍ : ആറുമാസമായി അലട്ടുന്ന കൈമുട്ടിലെ പരുക്കിനെത്തുടര്‍ന്നു ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവി എബി ഡിവില്ലിയേഴ്സ് രാജിവച്ചു. ബാല്യകാല സുഹൃത്ത് ഡുപ്ലെസി പകരം പതിവു ക്യാപ്റ്റനാവും.
ടീമിന്റെ നേട്ടമാണു വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ വലുത്. അതിനാല്‍, ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
ക്രിസ്മസ് പിറ്റേന്ന് ശ്രീലങ്കയ്ക്ക് എതിരെ ആരംഭിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമില്‍നിന്നു ഡിവില്ലിയേഴ്സ് ഒഴിവാക്കപ്പെട്ടിരുന്നു. ഡിവില്ലിയേഴ്സിന്റെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക 2-1നു സ്വന്തമാക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണു താല്‍ക്കാലിക ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുന്ന ഡുപ്ലെസിക്കു സ്ഥിരമായി തല്‍സ്ഥാനം നല്കി ഡിവില്ലിയേഴ്സ് രാജി പ്രഖ്യാപിച്ചത്