ബെംഗളൂരു: സൂറത്തിലെ ധനകാര്യസ്ഥാപന ഉടമയില്‍ നിന്ന് 400 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി.
സ്വര്‍ണവും ഭൂമിയും ഉള്‍പ്പെടെയുള്ള അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. മുംബൈയില്‍ സ്വര്‍ണക്കടയുടമകളുടെ 120 കോടി രൂപ നിക്ഷേപം മരവിപ്പിച്ചു.
അതിനിടെ ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച സ്വര്‍ണക്കടക്കാര്‍ക്കെതിെര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ഒരു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറി നല്‍കിയതിന് രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ബെംഗളൂരുവില്‍ സിബിെഎ അറസ്റ്റ് ചെയ്തു.