അങ്കാറ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് തുര്‍ക്കില്‍ അറസ്റ്റ് വേട്ട തുടരുന്നു. ആറുമാസത്തിനിടെ 1,600 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വംശീയ വിദ്വേഷമുളവാക്കുന്നതും സംഘര്‍ഷഭരിതവും തീവ്രവാദ നിലപാടുകളെ അനുകൂലിച്ചു നവമാധ്യമ ഇടപെടലുകള്‍ നടത്തിയെന്ന് കണ്ടെത്തിയ 1,600 പോരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 3700ലേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് 1600 ലേറെപ്പേരെ അറസ്റ്റ് ചെയ്തത്.
ഇന്റര്‍നാഷണല്‍ ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റിയൂഷന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇത്തരം പരിശോധനകള്‍ തുടരുമെന്നം അധികൃര്‍ വ്യക്തമാക്കി.