തിരുവനന്തപുരം: നോട്ടുപിന്‍വലിക്കല്‍ ഉണ്ടാക്കിയ വരുമാനനഷ്ടവും അനിശ്ചിതത്വവും സംസ്ഥാന ബജറ്റിനെ ഗുരുതരമായി ബാധിക്കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് .
നിലവിലെ പ്രതിസന്ധി ബജറ്റ് തയാറാക്കുന്നതിന് ഒരു കാലത്തുമില്ലാത്ത അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിനുണ്ടായേക്കാവുന്ന ചെലവെത്ര, വരുമാനമെത്ര കുറയും. ഇക്കാര്യങ്ങളിലൊന്നും ഒരു ധാരണയുമില്ല. പിന്നെങ്ങനെ സംസ്ഥാന ബജറ്റ് തയാറാക്കുമെന്ന ചോദ്യമാണ് ധനമന്ത്രി ഉന്നയിക്കുന്നത്.
ജി.എസ്.ടി. നടപ്പാക്കാനാവുമോ എന്ന കാര്യത്തില്‍ ഒരു ധാരണയുമില്ല. ജനുവരി അവസാനവാരത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അല്‍പം കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷ. എന്തായാലും യഥാസമയത്ത് ബജറ്റ് അവതരിപ്പിക്കും.
കഴിഞ്ഞ ഒരു മാസത്തിനിടെ സര്‍ക്കാരിന്റെ ചെലവില്‍ ആയിരം കോടിയുടെ കുറവുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ബജറ്റില്‍ കിഫ്ബി വഴി എണ്ണായിരം നിര്‍മാണമേഖലയില്‍ ചെലവഴിക്കാനാണ് ആലോചന.
പിന്നെ വരുന്ന ബജറ്റില്‍ ഇരുപതിനായിരം കോടി ചെലവഴിക്കുന്നതോടെ കേരളത്തിന്റെ നിര്‍മാണമേഖല സജീവമാകുമെന്നും ധനന്ത്രി പറഞ്ഞു.