ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ച് ആകുമ്പോള്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. ഇതുവരെ 17,000 കോടി രൂപ നല്‍കി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തകരില്ല കേരളം, തളരില്ല കേരളം, തകര്‍ക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. എട്ട് വര്‍ഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

അതേസസമയം കുടുംബശ്രീയ്ക്ക് ബജറ്റില്‍ മികച്ച പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു. 10.5 കോടി തൊഴില്‍ദിനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നല്‍കും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Top