ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് വന്‍പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളും ഫലവും വിശദീകരിക്കും.
പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ല. ശനിയാഴ്ചയോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വെങ്കയ്യാ നായിഡു അറിയിച്ചു.