മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 114 പൊലീസുകാര്‍ക്ക്. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 2,325 ആയി ഉയര്‍ന്നു. ഇതുവരെ 26 പോലീസ് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
നിവലില്‍ പോലീസുകാര്‍ക്കിടയില്‍ 1,330 പൊലീസുകാര്‍ക്കാണ് രോഗമുളളത്. വ്യാഴാഴ്ച സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ 1,216 സജീവ കോവിഡ് കേസുകളുണ്ടായിരുന്നു.
രേഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മുംബൈയിലെ 55-ഓളം പോലീസുകാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. 52 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ അവസ്ഥകളുമുള്ളവര്‍ക്കുമാണ് സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 2,682 പുതിയ കേസുകളും 116 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ ആകെ മരണം 2,098 ആയി ഉയര്‍ന്നു.സംസ്ഥാനത്തെ കോവിഡ് കേസുകകളുടെ എണ്ണമാകട്ടെ 62,228 ആയി ഉയരുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ വലിയൊരു കണക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. രാജ്യത്തെ പകുതിയോടടുത്ത് കോവിഡ് മരണവും മഹാരാഷ്ട്രയിലാണ്.
തലസ്ഥാനമായ മുംബൈയില്‍ ഇതുവരെ 36,932 കേസുകളും 1,173 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.