114 Died in paravoor tragedy

തിരുവനന്തപുരം : പരവൂര്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ കൂടി മരിച്ചു. ബേണ്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന പരവൂര്‍ സ്വദേശി സത്യന്‍ (40) ആണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 114 ആയി.

സര്‍ജിക്കല്‍ ഐസിയുവിലുള്ള കഴക്കൂട്ടം സ്വദേശി കണ്ണന്‍ (27) , ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ കഴിയുന്ന രാജീവ് (16), ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലുള്ള കളക്കോട് സ്വദേശി ചന്ദ്രബോസ് (35) , തിരുവനന്തപുരം സ്വദേശി അജിത് (16) , യൂറോളജി ഐസിയുവിലുള്ള അട്ടക്കുളം സ്വദേശി സുധീര്‍ (35) എന്നിവരാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്.

Top