തിരുപ്പതി: സംസ്ഥാനത്തു നിന്നും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നവര്‍ക്ക് 100 കോടി രൂപ സമ്മാനമായി നല്‍കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
ശ്രീ പദ്മാവതി വനിതാ സര്‍വകലാശാലയില്‍ ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ നൂതന ആശയങ്ങളാണ് മഹത്തായ കണ്ടുപിടുത്തങ്ങളിലേക്ക് എത്തുന്നത്. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ ആസ്വദിക്കണമെന്നും അതിന്റെ പൂര്‍ത്തീകരണത്തിനായി കഠിനാധ്വാനം ചെയ്യണമെന്നും ചന്ദ്രബാബു നായിഡു വിദ്യാര്‍ഥികളോട് പറഞ്ഞു. 2015 ല്‍ ഭൗതിക ശാസ്ത്ര നൊബേല്‍ നേടിയ തക്കാകി കജിതയെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേ്തിക വകുപ്പ് സഹമന്ത്രി വൈ.എസ് ചൗധരി ചടങ്ങളില്‍ പങ്കെടുത്തിരുന്നു.