തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നെല്‍വയല്‍ ,നീര്‍ത്തട സംരക്ഷണ നിയമം പ്രകാരമുള്ള ഡേറ്റാബാങ്ക് പൂര്‍ത്തിയാക്കാന്‍ ഊര്‍ജിത ശ്രമം തുടങ്ങിയെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. സാറ്റലൈറ്റ് സര്‍വേ ഉപയോഗിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ഡേറ്റാ ബാങ്ക് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡേറ്റാബാങ്ക് പൂര്‍ത്തിയാക്കാതെ നെല്‍വയലുകളും നീര്‍ത്തടങ്ങളും പൂര്‍ണമായും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. റിമോട്ട് സെന്‍സിങ് എന്‍വിയോണ്‍മെന്റ് സംവിധാനവും സാറ്റലൈറ്റ് സര്‍വേയും ഉപയോഗിച്ച് ഡേറ്റാബാങ്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാരിന് കിട്ടിയിരുന്ന ഉറപ്പ്. നിലവിലെ സര്‍ക്കുലറുകളെല്ലാം താല്‍കാലികമാണെന്നും അദ്ദേഹം പറഞ്ഞു.