300 terrorists preparing infiltrate india 12 terror hubs pak indias rada

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാക് മണ്ണില്‍ തിരിച്ചടിക്കായി തീവ്രവാദ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞു.

റോക്കറ്റ് മിസൈല്‍ ആക്രമണങ്ങള്‍ക്കായി ഒരുക്കിയ വിക്ഷേപണ തറകള്‍ ഉള്‍പെടുന്ന ക്യാമ്പുകളാണിവ. ഇന്ത്യയില്‍ നുഴഞ്ഞുകയറാന്‍ തയ്യാറായ 300 ഭീകരര്‍ ഈ കേന്ദ്രങ്ങളിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നുഴഞ്ഞുകയറ്റം സാധ്യമാകുന്ന ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളും സംഘം നിരീക്ഷിക്കുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആക്രമണത്തിന് ശേഷവും നിയന്ത്രണരേഖയിലെ തീവ്രവാദികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിനായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലോജാബ് വാലി, രാജ്വര്‍ വനം, ബന്ദിപോര, കാസികുന്ദ്, റാഫിയാബാദ്, നൗഗാം എന്നിവിടങ്ങളില്‍ വെച്ചാണ് ഭീകരരും അവരെ നയിക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചയും പണവും ആയുധങ്ങളും കൈമാറപ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം നുഴഞ്ഞുകയറ്റത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

താഴ്‌വരയില്‍ കനത്ത മഞ്ഞ് വീഴ്ച തുടങ്ങിയതും നുഴഞ്ഞുകയറ്റം കുറക്കുന്നതിന് കാരണമായതായും സൈനികന്‍ വ്യക്തമാക്കി. ദേശീയ മാധ്യമമായ ഡി.എന്‍.എയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

Top