കൊടുങ്ങല്ലൂര്‍: തൃശൂരില്‍ സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം.അഴികോട്ട് യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
അഴീക്കോട് മേനോന്‍ ബസാറില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചാണ് മേനോന്‍ ബസാര്‍ സ്വദേശി സലാമിനെ മര്‍ദിച്ചത്.പല്ലുകള്‍ അടിച്ചുകൊഴിച്ചു, മര്‍ദനവും വിചാരണയും മണിക്കൂറുകള്‍ നീണ്ടു. മര്‍ദനമേറ്റയാളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.