sc orders probe ex cbi chief ranjit sinha in coal scam

ന്യൂഡല്‍ഹി: കല്‍ക്കരിപാടം അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു.

സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ എം.എല്‍.ശര്‍മ നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുക.

കല്‍ക്കരി അഴിമതി കേസ് അട്ടിമറിക്കുന്നതിന് രഞ്ജിത് സിന്‍ഹ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. പ്രഥമദൃഷ്ടിയില്‍ സിന്‍ഹ കേസ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞുവെന്ന പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് എംബി ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.

Top