വാഷിങ്ടണ്‍: ഭ്രൂണഹത്യ നിരോധന നയം പുനഃസ്ഥാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളെ ഭ്രൂണഹത്യാ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കാനാണ് ട്രംപിന്റെ നീക്കം.
ഭ്രൂണഹത്യയോ അതിനായുള്ള പ്രചരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കുന്ന
‘മെക്‌സിക്കോ സിറ്റി പോളിസി’എന്നറിയപ്പെടുന്ന അമേരിക്കന്‍ നയം പുനഃസ്ഥാപിക്കുകയാണ് കഴിഞ്ഞ ദിവസം ട്രംപ് ചെയ്തത്.
ട്രംപ് അധികാരമേറ്റെടുത്ത ശേഷം സ്ത്രീ ആരോഗ്യവും അവകാശങ്ങളും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സ്ത്രീ സംഘടനകള്‍ ലോകവ്യാപകമായി തെരുവിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ നടപടി.
അമേരിക്കന്‍ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് ഭ്രൂണഹത്യ സംബന്ധിച്ച പ്രവൃത്തികള്‍ നടത്തുന്നത് വിലക്കുന്ന നിയമം രാജ്യത്ത് 1977 മുതല്‍ നിലവിലുണ്ട്.
ട്രംപിന്റെ നടപടിയ്‌ക്കെതിരെ അമേരിക്കയിലെ പല സ്ത്രീ അവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ അധികാരത്തിന്‍ കീഴില്‍ സ്ത്രീകളുടെ ആരോഗ്യവും അവകാശങ്ങളും വലിയ ഭീഷണി നേരിടുകയാണെന്ന് അവര്‍ ആരോപിക്കുന്നു.