arvind kejriwal gets death threats mail

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ വധഭീഷണി.
കെജ്‌രിവാളിന്റെ ഒദ്യോഗിക ഇമെയിലിലാണ് അജ്ഞാത മെയില്‍ സന്ദേശം എത്തിയത്.

റിപ്പബ്ലിക് ദിനത്തില്‍ നാല്‌പേര്‍ താങ്കളെ ആക്രമിക്കുമെന്നാണ് ഇമെയിലില്‍ പറയുന്നത്‌. എന്നാല്‍ മെയില്‍ അയച്ചതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇതു സംബന്ധിച്ച പരാതി ഡല്‍ഹി സര്‍ക്കാര്‍ പൊലീസിന് കൈമാറി. സംഭവം അന്വേഷിക്കണമെന്ന് ഡല്‍ഹി അഭ്യന്തര സെക്രട്ടറി എസ്.എന്‍.സഹായ് പൊലീസ് കമ്മീഷണര്‍ അലോക് വര്‍മ്മക്ക് നിര്‍ദ്ദേശം നല്‍കി.

Top