Russian Ambassador to India Alexander Kadakin dies

ദില്ലി: ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാകിന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 68 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ത്യന്‍ വിദേശ കാര്യ വക്താവായ വികാസ് സ്വരൂപ് ആണ് മരണ വിവരം പുറം ലോകത്തെ അറിയിച്ചത്.

2009 മുതല്‍ അലക്‌സാണ്ടര്‍ കഡാകിന്‍ ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറായിരുന്നു. ഇന്ത്യ – റഷ്യ ബന്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളായിരുന്നു കഡാകിന്‍ എന്ന് വികാസ് സ്വരൂപ് അനുസ്മരിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഇദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് നേരത്തേ ഇദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

Top