പ്രവാസി നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി കെഎസ്എഫ്ഇ രംഗത്ത്.ഓണ്‍ലൈനായി പ്രവാസികള്‍ക്ക് ചിട്ടിയില്‍ ചേരാനും ലേലം വിളിക്കാനും സാധിക്കുന്ന ഈ പദ്ധതിയില്‍ ആദ്യ വര്‍ഷത്തില്‍ രണ്ടു ലക്ഷം പ്രവാസികളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സോഫ്റ്റ് വെയര്‍ അടക്കമുള്ള സാങ്കേതിക സഹായം കിഫ്ബിയുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുന്ന ഈ പദ്ധതിയില്‍ കിഫ്ബി തന്നെയാണ് സാങ്കേതിക പങ്കാളി.അതോടൊപ്പം കിഫ്ബി വഴി നടപ്പിലാക്കുന്ന പതിനായിരം കോടി രൂപയെങ്കിലും വരുന്ന ഒരു വന്‍പദ്ധതിയുടെ ബോണ്ടുകള്‍ പൂര്‍ണ്ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
വെസ്റ്റേണ്‍ യൂണിയന് തുടങ്ങിയ ഏതെങ്കിലും പേയ്മെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവന്‍ കെഎസ്എഫ്ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇ.ക്ക് കോള്‍ ഓപ്ഷന് ഉണ്ടാകും. മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 10,000 കോടി സമാഹരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കരുതുന്നു.മെയ്, ജൂണ്‍ മാസത്തിലെങ്കിലും ഈ പദ്ധതി ആരംഭിക്കേണ്ടതിന് കെഎസ്എഫ്ഇ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.