ചണ്ഡിഗഢ്: കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നാലാഴ്ചയ്ക്കകം പഞ്ചാബിലെ ലഹരിമരുന്നു മാഫിയയെ തുടച്ചു നീക്കുമെന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.
പഞ്ചാബിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് അമരീന്ദര്‍ സിങ്. ലഹരിമരുന്നു മാഫിയക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനെ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കു പഞ്ചാബില്‍ വേരോട്ടമില്ലെന്നു പറഞ്ഞ ക്യാപ്റ്റന്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും വ്യക്തമാക്കി.
എഎപിയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നവരെല്ലാം പഞ്ചാബിനു പുറത്തുള്ളവരാണ്. രണ്ടര വര്‍ഷം കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയെ നശിപ്പിച്ചു. അത് ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണ്.അതു പോലെ ആം ആദ്മി പാര്‍ട്ടി മുങ്ങുന്ന കപ്പലാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
സംസ്ഥാനത്തെ പത്തു വര്‍ഷം കൊണ്ട് ബിജെപി-അകാലിദള്‍ സര്‍ക്കാര്‍ തകര്‍ത്തു. ലാംബിയില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ തറപറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതു ജനങ്ങള്‍ക്കു വേണ്ടിയാണ്. പക്ഷേ, ബാദല്‍ സ്വന്തക്കാര്‍ക്കു വേണ്ടി മാത്രമാണു നിലകൊണ്ടതെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു.