ലണ്ടന്‍ : അഡലൈഡിലെ ബാറ്റിംഗിലൂടെ ഡേവിഡ് വാര്‍ണര്‍ കുതിച്ചുകയറിയത് ഐസിസി റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത്.പാകിസ്താനെതിരായ അഞ്ചാം ഏകദിനത്തിലാണ് ഓസ്‌ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ ഐസിസി റാങ്കിംഗിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എന്നിവരാണ് വാര്‍ണറുടെ പോരാട്ടത്തില്‍ പിന്നോക്കം പോയത്. 880 പോയിന്റ് നേടിയാണ് വാര്‍ണര്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമതുള്ള ഡിവില്ലിയേഴ്‌സിനേക്കാള്‍ 19 പോയിന്റ് മുന്നിലാണ് വാര്‍ണര്‍. കോഹ്ലി മൂന്നാം സ്ഥാനത്താണ്.
അഡലൈഡില്‍ പാകിസ്താനെതിരെ 128 പന്തില്‍ 179 റണ്‍സെടുത്ത വാര്‍ണറുടെ വിസ്‌ഫോടന ബാറ്റിംഗാണ് ഐസിസി റാങ്കിംഗിലും പ്രതിഫലിച്ചത്.2016ല്‍ 28 മല്‍സരങ്ങളില്‍ നിന്ന് 1755 റണ്‍സാണ് ഓസീസ് ഉപനായകനായ വാര്‍ണര്‍ കരസ്ഥമാക്കിയത്.