ഗുജറാത്ത്: സാമൂഹിക മാധ്യമങ്ങളിലൂടെ സൈനികരുടെ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നതിനിടെ സൈനികര്‍ക്കുള്ള മദ്യം മറിച്ചു വില്‍ക്കുന്നുവെന്ന ആരോപണവുമായി ബി.എസ്.എഫ് ജവാന്‍.
തന്റെ ഫേസ് ബക്കിലൂടെയാണ് മദ്യം മറിച്ച് നല്‍കുന്ന ദ്യശ്യങ്ങള്‍ പുറത്തു വിട്ടത്.
”കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ജവാന്‍മാര്‍ക്ക് അനുവദിച്ച മദ്യത്തില്‍ പോലും അഴിമതി നടക്കുന്നതായി ജവാന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. മദ്യം ബി.എസ്.എഫിന് പുറത്തുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നതിന്റെ മറ്റൊരു വീഡിയോയും ജവാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭരണഘടന എല്ലാവര്‍ക്കും ഒരേ അവകാശങ്ങള്‍ നല്‍കുന്നു. പക്ഷെ ഞങ്ങള്‍ നല്ല ഭക്ഷണം ചോദിച്ചാല്‍ പോലും അത് വലിയ കുറ്റമാകുന്നു. എന്തെങ്കിലും പരാതി നല്‍കിയാല്‍ പരാതിക്കാരന്‍ വലിയ കുറ്റം ചെയ്തതു പോലെയാണ് മേലധികാരികള്‍ പെരുമാറുന്നത്. എല്ലാ മേഖലയിലും അഴിമതി നടക്കുന്നുണ്ടെന്ന് നമുക്കറിയാം എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ജവാന്‍ പറയുന്നു.
എല്ലാവരും അഴിമതി ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ആരും ഇതിനായി മുന്നോട്ടുവരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരാള്‍ എപ്പോഴും ഇരയാകും. എന്നാല്‍ അഴിമതി കാണിക്കുന്ന ആള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. രാജ്യത്തെ സത്യസന്ധരായ ജവാന്‍മാരില്‍ ഒരാളാണ് താന്‍. തെറ്റായ കാര്യങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ പരാതി നല്‍കുമ്പോള്‍ തന്നെ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു” ചൗധരി പറയുന്നു.
>
ജനുവരി 26നാണ് ചൗധരി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയതത്.
രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ നവരതന്‍ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനില്‍ ക്ലാര്‍ക്കായാണ് ജോലി ചെയ്യുന്നത്. രാജ്യത്ത് മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.