കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 12 പേരില്‍ അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികള്‍. ഇതില്‍ ഒരാള്‍ ദുബായില്‍ നിന്നും മറ്റ് 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്.
ദുബായില്‍ നിന്നെത്തിയ പന്യന്നൂര്‍ സ്വദേശി ഈ മാസം 12 നാണ് കണ്ണൂരിലെത്തിയത്. മറ്റുള്ളവരില്‍ മൂന്ന് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ അഹമ്മദാബാദില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ ചൊക്ലി സ്വദേശികളും ഒരാള്‍ മയ്യില്‍ സ്വദേശിയുമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. ഇതില്‍ 118 പേര്‍ക്ക് രോഗം ഭേദമായി.
കണ്ണൂരില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയില്‍ പഞ്ചായത്തുകള്‍ പുതിയതായി ഹോട്ട്‌സ്‌പോട്ടായി. സംസ്ഥാനത്ത് ഇന്നു മാത്രം 119 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ 46,958 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 45,527 എണ്ണം നെഗറ്റീവാണ്. 33 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കണ്ടൈന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.