ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കരസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു. ഞായറാഴ്ച പോസോ ജില്ലയിലായിരുന്നു അപകടം. രാജ്യം കൊടുംഭീകരനായി പ്രഖ്യാപിച്ചിരിക്കുന്ന അബു വാര്‍ദാ സന്തോസോയെ പിടികൂടുന്നതിനുളള ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്.
ഹെലിക്കോപ്റ്ററില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്ന് കരസേനാ വക്താവ് അറിയിച്ചു. മധ്യ സുലാവസിയിലെ വതുത്വയില്‍നിന്നും പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷമാണ് അപകടമുണ്ടായത്. സമീപത്തെ കാസിഗുന്‍ചു ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
12 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുളള ഹെലിക്കോപ്റ്റര്‍ തകരാനുളള കാരണം വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാകാമെന്നാണ് അനുമാനം.